അഹാനയുടെ ജന്മദിനത്തിൽ പുതിയ സിനിമയായ ‘അടി’യുടെ പോസ്റ്ററുമായി അണിയറ പ്രവർത്തകർ

single-img
13 October 2022

യുവനടി അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് അടി. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ .

അഹാനയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. വിനിമയിൽ ഗീതിക എന്ന കഥാപാത്രമായാണ് അഹാനയെത്തുന്നത്.

” ജന്മദിനാശംസകൾ അഹാന, ഞാനും വേഫെറർ ടീമും ചേർന്നു നൽകുന്ന ഒരു ചെറിയ സമ്മാനമാണിത്. ‘അടി’യിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാൻ. മനോഹരമായ ഒരു വർഷമാകട്ടെ മുന്നിലുള്ളത്- പോസ്റ്റർ പങ്കുവച്ച് ദുൽഖർ എഴുതി.