ആക്ടേര്‍സിന് നല്ല വട്ടുണ്ട്, ഒരു സ്വാതന്ത്ര്യം ഉണ്ട്; അതിലേക്ക് കയറി വരണ്ട: ഷൈൻ ടോം ചാക്കോ

single-img
23 November 2022

മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലെ സംസാരം കൊണ്ടും പെരുമാറ്റ രീതികള്‍ കൊണ്ടും നടൻ ഷൈന്‍ ടോം ചാക്കോ പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. തനിക്കെതിരെ ഉയരുന്ന ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഷൈന്‍.

ഒരു നടന്‍ അയാളുടെ ആദ്യ സിനിമ ചെയ്യുമ്പോഴും അവന്റെ സിനിമകള്‍ വിജയിച്ച ശേഷം നല്‍കുന്ന അഭിമുഖങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടാകുമെന്ന് ഷൈന്‍ പറഞ്ഞു. ഒരു ആക്ടർ അഭിമുഖങ്ങളില്‍ പറയുന്നത് എവിടെയും നോക്കി വായിക്കുന്നത് അല്ല. താൻ കടന്നുവന്ന വഴികളില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് തന്റെ സംസാരങ്ങള്‍ ഉണ്ടാവുന്നതെന്നും ഷൈന്‍ പറയുന്നു.

അഭിനേതാക്കൾക്ക് നല്ല വട്ടുണ്ട്. വട്ടെന്ന് പറയുന്നതും കിളി പോവുന്നെന്ന് പറയുന്നതും എന്തോ മോശം പരിപാടി ആയിട്ടാണ് കാണുന്നത്. ഒരു ആക്ടറിന് ഒരു സ്വാതന്ത്ര്യം ഉണ്ട്. അതിലേക്ക് കയറി വരണ്ട. അയാൾ എന്ത് കുടിക്കുന്നു, വലിക്കുന്നു, കഴിക്കുന്നു എന്ന് നോക്കണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.മമ്മൂട്ടി നായകനായി ഒരുങ്ങുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയാണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.