യുപിയിലെ മഥുരയിൽ കാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

single-img
20 September 2024

യുപിയിലെ മഥുരയിൽ ഒരു ദളിത് പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡരികിൽ തള്ളിയിട്ടുവെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിൻ്റെ പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂവരെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഏകദേശം 13 വയസ്സുള്ള പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ വനിതാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനുശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) ത്രിഗുൺ ബിസെൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രഭാതഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ അയൽപക്കത്തുള്ള ഒരു കടയിലേക്ക് പോയ സമയത്താണ് സംഭവം നടന്നത് എന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ ഉദ്ധരിച്ച് എസ്പി പറഞ്ഞു.

കടയിൽ വെച്ച് നീരജ് എന്നയാൾ കുട്ടിക്ക് മയക്കമരുന്ന് കലർത്തിയ ഒരു കുപ്പി വെള്ളം കൊടുത്തു. വെള്ളം കുടിച്ചപ്പോൾ തന്നെ തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായി പരാതിയിൽ പറയുന്നു. തുടർന്ന് നീരജും സുഹൃത്ത് ശൈലേന്ദ്രയും മറ്റൊരു കൂട്ടാളികളും ചേർന്ന് യുവതിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

അർദ്ധ ബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ബർസാന റോഡിലെ ഫ്‌ളൈ ഓവറിന് താഴെ തള്ളിയിട്ട ശേഷം രക്ഷപ്പെടുകയുമായിരുന്നു. ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളെ അറിയിച്ചതായും പരാതിയിൽ പറയുന്നു.

എസ്പി പറയുന്നതനുസരിച്ച്, തൻ്റെ ദുരനുഭവം വിവരിക്കുന്നതിനിടയിൽ, പെൺകുട്ടിയുടെ നില വഷളായി, വീട്ടുകാർ ഉടൻ തന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, പിന്നാലെ , ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മാതാപിതാക്കൾ ഛത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ത്രിഗുൺ ബിസെൻ പറഞ്ഞു.