ലോക്‌സഭയിൽ ബിജെപിക്കുള്ള 240 എംപിമാരിൽ 40 പേരും വോട്ട് മോഷ്ടിച്ച് വിജയിച്ചവർ: രാഹുൽ ഗാന്ധി

single-img
6 May 2026

രാജ്യത്ത് ബിജെപി തുടർച്ചയായി വോട്ട് മോഷണം നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ചിലയിടങ്ങളിൽ സീറ്റുകൾ മോഷ്ടിക്കുന്ന ബിജെപി, മറ്റു ചിലയിടങ്ങളിൽ ഗവൺമെന്റിനെത്തന്നെയാണ് കവരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

നിലവിലെ ലോക്‌സഭയിൽ ബിജെപിക്കുള്ള 240 എംപിമാരിൽ 40 പേരും വോട്ട് മോഷ്ടിച്ച് വിജയിച്ചവരാണെന്നും, ഇവരെ ബിജെപിയുടെ തന്നെ ഭാഷയിൽ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് വിളിക്കാമോ എന്നും അദ്ദേഹം പരിഹസിച്ചു.

ഹരിയാനയിലെ സർക്കാരും ഇത്തരത്തിൽ ജനവിധി അട്ടിമറിച്ചാണ് അധികാരത്തിൽ തുടരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. അന്വേഷണ ഏജൻസികളെയും സ്ഥാപനങ്ങളെയും റിമോട്ട് കൺട്രോൾ വഴി ബിജെപി നിയന്ത്രിക്കുകയാണെന്നും, ഇന്ന് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് 140 സീറ്റുകൾ പോലും തികച്ച് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.