ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ 2014ൽ ക്ഷണിച്ചിരുന്നു: ശശി തരൂർ

single-img
18 March 2024

ബിജെപിയോടൊത്തു സഹകരിച്ചു പ്രവർത്തിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നതായി കോൺഗ്രസ് എംപി ശശി തരൂര്‍. 2014 ലായിരുന്നു സംഭവമെന്നും എന്നാൽ വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നിൽക്കാം എന്നുമാണ് അന്ന് മറുപടി നല്‍കിയതെന്നും ശശി തരൂര്‍ ഒരു ചാനൽ പറഞ്ഞു.

എന്നാൽ ആരുമായി ആയിരുന്നു ചർച്ച എന്ന് പറയാനാവില്ലെന്നും അടച്ചിട്ട മുറിയിലെ ചർച്ചകളെല്ലാം പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ലെന്നും ബിജെപിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കില്‍ 2014 ൽ ആകാമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇത്തവണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം നൂറ് ശതമാനം ഉറപ്പാണെന്നും ശശി തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ 15 വർഷവും താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖറും പന്ന്യന്‍ രവീന്ദ്രനും ജനങ്ങളുടെ മുന്നിൽ ചോയിസ് നല്‍കട്ടെ.

പാർലമെൻ്റിൽ ധൈര്യത്തോടെ ആര് ശബ്ദം ഉയർത്തും എന്നാണ് ജനങ്ങൾ നോക്കേണ്ടത്. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കണം, എല്ലാ മതത്തെയും ഒരുപോലെ കാണണം. എല്ലാ മതവും ഒരേ സന്ദേശമാണ് നൽകുന്നത്. മറ്റുള്ളവരുടെ വിശ്വാസം കൂടി സംരക്ഷിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.