ദക്ഷിണ കൊറിയയുടെ മുകളിലൂടെ പറന്നത് 12 ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങള്‍; മറുപടിനൽകാൻ ദക്ഷിണ കൊറിയ

single-img
7 October 2022

കൊറിയൻ രാജ്യങ്ങൾക്ക് മേൽ വീണ്ടും സംഘർഷത്തിന്റെ കാർമേഘം ഉരുണ്ടുകൂടുന്നു. ഇന്ന് ദക്ഷിണ കൊറിയ വ്യോമമേഖലയുടെ സമീപം എട്ട് ഫൈറ്റര്‍ വിമാനവും നാല് ബോംബര്‍ വിമാനങ്ങളും ഉൾപ്പെടെ 12 ഉത്തര കൊറിയന്‍ വിമാനങ്ങള്‍ പറന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വിവരം ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉത്തരകൊറിയ സംയുക്ത കൊറിയന്‍ വ്യോമാതിര്‍ത്തിക്ക് വടക്കായാണ് വിമാനങ്ങള്‍ അഭ്യാസം നടത്തിയത്. ഇതിനു തക്കതായ മറുപടിയായി ദക്ഷിണ കൊറിയ 30 യുദ്ധവിമാനം സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.