തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം; തെലങ്കാന സർക്കാരിനെതിരെ വൈ എസ് ശർമിള

single-img
7 October 2022

ബിജെപിക്ക് ബദലായി ദേശീയ പാർട്ടി പ്രഖ്യാപനവുമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അപ്രതീക്ഷിത വെല്ലുവിളിയുമായി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകൾ വൈ എസ് ശർമിള. സംസ്ഥാന സർക്കാരിനെതിരെ ശർമിള കേന്ദ്ര ഏജൻസിയായ സിബിഐക്ക് പരാതി നൽകി.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെ സി ആർ രാജിവക്കണമെന്നും, എത്രയും വേഗം തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും ശർമിള ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ കലേശ്വരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണവുമായി വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷ ശർമിള രംഗത്ത് വന്നത്.

നേരത്തെ കേവലം ഒരു സ്‌കൂട്ടർ മാത്രം ഉണ്ടായിരുന്ന കെ ചന്ദ്രശേഖര റാവു ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരൻ ആണെന്നും ശർമിള ആരോപിച്ചു. ബിജെപിയുടെ നേതാക്കൾ കെസിആറിനെ സഹായിക്കുന്നുവെന്നും. ആവശ്യം വന്നാൽ താൻ കോടതിയെ സമീപിക്കുമെന്നും ശർമിള വ്യക്തമാക്കി.