മുഖ്യമന്ത്രിയുടെ വരവറിയിക്കാൻ പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

single-img
19 February 2023

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർകോട് ജില്ലാ എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഇന്ന് കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു സംഘടനയുടെ വേറിട്ട പ്രതിഷേധം.

ആശുപത്രിയിൽ പോകേണ്ടവർ ഇന്നുതന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്… നികുതി ചുമത്തുന്നതാണ്… കുടിയന്മാർ ബിവറേജിൽപ്പോയി ഇന്നുതന്നെ കുപ്പി വാങ്ങേണ്ടതാണ്…എന്നിങ്ങനെയായിരുന്നു മുദ്രാവാക്യ അറിയിപ്പുകൾ.

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ പേരിൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.