ശശി തരൂരിന് ഐക്യദാര്‍ഢ്യം; വയനാട്ടിൽ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി

single-img
13 October 2022

കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക്മ ത്സരിക്കുന്ന ശശി തരൂരിന് വയനാട്ടില്‍ യൂത്ത്കോൺഗ്രസ് പിന്തുണ. തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി.

കേരളത്തിൽ വയനാട് ജില്ലയിൽ നിന്നും ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ പരസ്യമായി ഒരാൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. കമ്മിറ്റി യോഗം ഐകകണ്‌ഠ്യേനയാണ് ശശി തരൂരിനെ പിന്തുണച്ചത്.

പിന്തുണയുമായി നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് തോട്ടത്തില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. നിലവിൽ പരസ്യമായി ശശി തരൂരിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പിന്തുണ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.