വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയിൽ ഒഴിക്കണം ; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
2 January 2026

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് വിവാദ ആഹ്വാനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതാണ് വിവാദമായത്.
വെള്ളാപ്പള്ളി നടേശന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹാരിസ് മുതൂരിന്റെ പോസ്റ്റ്. പ്രസ്തുത കുറിപ്പിൽ കടുത്ത വിമർശന പരാമർശങ്ങളും ആഹ്വാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റിനെതിരെ ശക്തമായ പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു.
സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടയിൽ, നേതാക്കൾക്കെതിരായ ഇത്തരം ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.


