ശശി തരൂരിനെതിരെ മത്സരിക്കാൻ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ്

single-img
4 April 2024

തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടനയിൽ നിന്നും രാജി വെച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ആണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.

സജീവമായി പ്രവർത്തിച്ചിട്ടും യുവാക്കളെ പാർട്ടി പരിഗണിച്ചില്ല എന്ന് ഷൈൻ ലാൽ പറയുന്നു . എന്തു സമ്മർദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷൈൻ ലാൽ പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.

ഇത്തവണ ഒരുതരത്തിലും ഒത്തുതീർപ്പിന് വഴങ്ങില്ല. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും സമാന അഭിപ്രായമുള്ളവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്നും ഷൈൻ ലാൽ കൂട്ടിച്ചേർത്തു.