യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; തെളിവ് തേടി പൊലീസിന്റെ വ്യാപക റെയ്ഡ്

single-img
22 November 2023

സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാൻ നിർമ്മിച്ച കേസില്‍ തെളിവ് തേടി പൊലീസിന്റെ വ്യാപക റെയ്ഡ്. പന്തളം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്. കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വികാസ് കൃഷ്ണ മുമ്പ് ജോലി ചെയ്തിരുന്ന ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്.

താനാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്‌തെന്ന് വികാസ് കൃഷ്ണ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതുവരെ കേസില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

നാളെ രാവിലെ വരെ ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം. ഇന്ന് മ്യൂസിയം പൊലീസാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.