ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന യുവാവ്; ‘സീരിയല്‍ കിസ്സറി’നായി തിരച്ചില്‍

single-img
17 March 2023

ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന ‘സീരിയല്‍ കിസ്സറു’ടെ വീഡിയോ പുറത്ത്. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം.

ആശുപത്രി കോമ്ബൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തിയ യുവാവാണ് ബലം പ്രയോഗിച്ച്‌ ചുംബിക്കുന്നത്

സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ യുവതി ജാമുയി പോലീസില്‍ പരാതി നല്‍കി. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവവ് സംഭവസ്ഥലത്തുനിന്ന് അപ്പോള്‍ത്തന്നെ രക്ഷപ്പെട്ടു. അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് എനിക്ക് അറിയില്ല. ഇതിന് മുന്‍പ് താന്‍ അയാളെ അറിയില്ല. എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. എതിര്‍ക്കാന്‍ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടതായും യുവതി പറഞ്ഞു.

നേരത്തെയും ഇത്തരം സംഭവങ്ങള്‍ ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിമിഷനേരത്തിനുള്ളില്‍ ചുംബിച്ച്‌ ഓടിപ്പോകുകയാണ് പതിവ്. നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അജ്ഞാതനെ പിടികൂടിയിട്ടില്ല.