യാഷ് – ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്കില്‍ വില്ലൻ ടോവിനോ

single-img
10 July 2024

കെജിഎഫ് ഹിറ്റ് പരമ്പരയിലെ നായകന്‍ യഷിനെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ടോക്‌സിക്’.’എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

ഇപ്പോൾ ഇതാ, ഈ സിനിമയിൽ ടൊവിനോ തോമസ് പ്രതിനായകനായി എത്തുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്. ടൊവിനോയുടെ കന്നഡ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ടോക്‌സിക്. ഇപ്പോൾ ചിത്രീകരണം ഇംഗ്ണ്ടില്‍ പുരോഗമിക്കുകയാണ്.

കെജി എഫ് പോലെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ടോക്‌സിക്കില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരം കിയാര അദ്വാനി യഷിന്റെ സഹോദരി വേഷത്തിലാണ് എത്തുന്നത്. ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.