വനിതാ സംവരണ ബിൽ; മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
14 April 2026

പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി നരേന്ദ്ര മോദി. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

തങ്ങൾ ലോക്സഭയിലെ വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നതെന്നും ഖാർഗെ തിങ്കളാഴ്ച ആരോപിച്ചിരുന്നു.അതേസമയം, ആഭ്യന്തര ചർച്ചകൾക്ക് ശേഷം ബില്ലിൽ വേണ്ട നിലപാട് സ്വീകരിക്കുമെന്ന് മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഖാർഗെ അറിയിച്ചിട്ടുണ്ട്.

പാർലമെൻ്റ് കോംപ്ലക്സിൽ വെച്ച് നടന്ന 135ാമത് അംബേദ്കർ ജയന്തി ആചരണത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.