പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയിലെ നടപടികൾ പോലെ: എം എ ബേബി

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയിലെ നടപടികൾ പോലെയെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നവ ഫാസിസത്തിലേക്കാണ് രാജ്യം പോകുന്നത്. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് ശ്രമം.
ഇതിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകാണെന്നും ഗുജറാത്തിലും, ബംഗാളിലും ബി ജെ പി സർക്കാരുകൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ രാമക്ഷേത്ര കൊള്ള സംഘപരിവാറിൻ്റെ കള്ളത്തരം തുറന്ന് കാട്ടുന്നതാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ യു ഡി എഫ് സർകാർ മൃദു ഹിന്ദുത സമീപനം ആണ് നടപ്പാക്കുന്നത്. എല്ലായിടത്തും സംഘപരിവാറുകാർ നിയമിക്കപ്പെടുന്നു. ബജറ്റിൽ പോലും കേന്ദ്രസർക്കാരിനെ എതിർക്കുന്നതായി കാണുന്നില്ല. ഗവർണർ സംഘപരിവാറുകാരെ നിയമിക്കുമ്പോൾ എതിർക്കുന്നില്ലെന്നും എം എ ബേബി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളെ കണ്ടത്.


