പീഡനശ്രമം എതിർത്തു ; യുപിയില്‍ യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിൽ തള്ളിയിട്ടു

single-img
31 December 2023

യുപിയിൽ പീഡനശ്രമത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. സംസ്ഥാനത്തെ ബുദൗണ്‍ ജില്ലയിൽ നടന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ 18കാരിയായ യുവതിയെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മുസാഫര്‍നഗര്‍ സ്വദേശിയായ യുവതി പ്രമോദ് എന്നയാളുടെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി .

കഴിഞ്ഞ ബുധനാഴ്ച യുവതിയെ ജോലി സ്ഥലത്തെ ഉടമയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തപ്പോഴാണ് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ തിളച്ച ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പ്രതികള്‍ ഓടിരക്ഷപെട്ടു. ഇവര്‍ക്ക് നേരെ ജാതിപ്രയോഗങ്ങളും പ്രതികള്‍ നടത്തിയിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.