പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചു കൊലപ്പെടുത്തി

single-img
27 February 2023

പഞ്ചാബിലെ തരണ്‍ ജില്ലയിൽ കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചുകൊന്നു. കോണ്‍ഗ്രസ് നേതാവായ മേജര്‍ സിംഗ് ദലിവാല്‍ ആണ് കൊല്ലപ്പെട്ടത്. ഒന്നിലധികം തവണ യുവതി നേതാവിനുനേരെ വെടിയുതിര്‍ത്തു. ദലിവാല്‍ സംഭവസ്ഥലത്ത് മരിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിക്കായുള്ള പൊലീസ് പരിശോധന തുടരുകയാണ്. കൊലചെയ്യപ്പെട്ട നേതാവിന്റെ ബന്ധുവായ അമന്‍ എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഗുര്‍മീത് ചൗഹാന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദലിവാലിന്റെ ഉടമസ്ഥതയിലുള്ള വിവാഹ ഹാളില്‍ പുഷ്പാലങ്കാര ജോലി ചെയ്തുവരികയാണ് അമന്‍. അതേസമയം, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.