വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ ഐപിഎല്ലിൽ നിന്ന് വിരമിച്ചു

single-img
2 December 2022

വെസ്റ്റ് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ ഇന്ത്യൻ ലീഗായ ഐപിഎല്ലിൽ നിന്ന് വിരമിച്ചു. 39വയസുള്ള ബ്രാവോയെ കഴിഞ്ഞ സീസണിൽ 4.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുകയായിരുന്നു.

ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രാവോ വിരമിച്ചെങ്കിലും അടുത്തുതന്നെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് പരിശീലകനായി ചുമതലയേൽക്കും. അടുത്ത ഐപിഎൽ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ബ്രാവോയെ ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ഐ പി എല്ലിൽ ഇതുവരെ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകൾക്കായി കളിച്ച ബ്രാവോ 183 വിക്കറ്റുകളാണ് ആകെ നേടിയിട്ടുള്ളത്.മാത്രമല്ല, ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ് ബ്രാവോ. 161 മത്സരങ്ങളിൽ 158 ഇന്നിംഗ്സുകളായി 129.57 സ്ട്രൈക്ക് റേറ്റിൽ 1560 റൺസും ബ്രാവോ നേടിയിട്ടുണ്ട്.