ഭർത്താവിന് ലോട്ടറിയടിച്ച 1.3 കോടിയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

single-img
23 November 2022

തനിക്ക് ലോട്ടറി അടിച്ച തുകയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ ഭർത്താവ് ഞെട്ടി.തായ്‌ലാന്റിലാണ് സംഭവം. ഒരു നറുക്കെടുപ്പിൽ മണിത് എന്ന വ്യക്തിക്ക് 6 ദശലക്ഷം ബാറ്റ് (1.3 കോടി രൂപ) ലഭിച്ചു. തന്റെ വിജയത്തിന്റെ ഒരു ഭാഗം ഒരു ക്ഷേത്രത്തിന് സംഭാവന ചെയ്യാനും ബാക്കി തന്റെ കുടുംബാംഗങ്ങൾക്കിടയിൽ പങ്കിടാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.

ക്ഷേത്രത്തിലെ ചടങ്ങിൽ അജ്ഞാതനായ ഒരാളെ മണിത് കണ്ടു. ഭാര്യ അങ്കണരത്തോട് അയാളെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ തന്റെ ബന്ധുവാണെന്ന് പറയുകയും ചെയ്തു. ഭാര്യ പക്ഷെ പിന്നീട്, ചടങ്ങിൽ നിന്ന ആ മനുഷ്യനോടൊപ്പം എല്ലാ ലോട്ടറി ക്യാഷ് പ്രൈസും എടുത്തുകൊണ്ട് ഓടിപ്പോകുകയായിരുന്നു.

മണിതും അംഗൻറത്തും വിവാഹിതരായിട്ട് 26 വർഷമായി. ഇതിനിടയിൽ ഇരുവർക്കും മൂന്ന് കുട്ടികളുണ്ടായിട്ടും ഇവർ ഒരുമിച്ച് ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ മണിതിനെ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി തായ് മാധ്യമം ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഭാര്യ കാമുകനൊപ്പം ഒളിച്ചോടുന്നതിന് മുമ്പ് ബന്ധത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മണിത് പറയുന്നു. എന്നാൽ തനിക്ക് അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് മണിതിന്റെ മകൻ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. നാലുമണിക്കൂർ യാത്രചെയ്ത് മാറിയ ഭാര്യയെ ആദ്യം അയാൾ ബന്ധപ്പെട്ടെങ്കിലും പിന്നീട് സാധിച്ചില്ല.

മണിത് പണം സമ്മാനമായി നൽകിയതാണെന്നും പണം തിരികെ നൽകാൻ ഭാര്യയെ പ്രേരിപ്പിക്കാനേ കഴിയൂവെന്നും പോലീസ് പറഞ്ഞു. പൊലീസിന് പണം പിൻവലിക്കാനോ നിയമപരമായി തിരിച്ചുപിടിക്കാനോ കഴിയില്ല.