സ്ത്രീകൾ ആഭരണമിട്ട് അണിഞ്ഞൊരുങ്ങുന്നതു കാണുമ്പോൾ എനിക്ക് പെണ്ണായി ജനിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്: സുരേഷ് ​ഗോപി

single-img
22 October 2023

ഒരു പുരുഷനായി ജനിച്ചാൽ മതിയായിരുന്നു എന്ന് ഒരിക്കലെങ്കിലും മനസ്സിൽ തോന്നാത്ത സ്ത്രീകൾ വിരളമാണ്. അതുപോലെ, പല പുരുഷന്മാരും തിരിച്ചും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ സിനിമാ നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയുടെ ആഗ്രഹം ഇതാണ് . സ്ത്രീകൾ ഇങ്ങനെ ആഭരണമിട്ട് അണിഞ്ഞൊരുങ്ങുന്നതു കാണുമ്പോൾ തനിക്ക് പെണ്ണായി ജനിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് സുരേഷ് ​ഗോപി മനോരമയുടെ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

“എന്റെ കൈവശം ഒരുപാട് ആഭരണങ്ങൾ ഉണ്ട്. ഇതിൽ ഒരു ഈ മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം.

മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും.രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോൾ വാങ്ങി കൊടുത്തിട്ടുള്ളതാണ്. അവൾ അതെല്ലാം ആവേശത്തോടെ വാങ്ങിയതുമാണ്. ഇതെല്ലാം ഇപ്പോൾ ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഇപ്പോൾ പുരുഷന്മാരും സ്ത്രീകളുടെ ആഭരണങ്ങൾ ധരിക്കുന്നുവെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല എന്നാണ് സുരേഷ് ​ഗോപി അഭിമുഖത്തിൽ പറയുന്നത്.