നിർബന്ധിത മതപരിവർത്തനം നേരിടാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; കേന്ദ്രത്തിനോട് സുപ്രീം കോടതി

single-img
14 November 2022

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ജെസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്രം എന്ത് നടപടികളാണ് നിർദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. അതീവഗുരുതരമായ സാഹചര്യമാണിതെന്ന് സുപ്രീംകോടതി പറഞ്ഞു. അത് രാജ്യതാത്പര്യത്തിന് ഹാനികരമാണ്. എല്ലാവരും മതസ്വാതന്ത്ര്യം ആസ്വദിക്കുന്നു, പക്ഷേനിർബന്ധിത മതപരിവർത്തനംഅനുവദനീയമല്ല. ഇതാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തൽ.- അദ്ദേഹം പറഞ്ഞു.

അതേസമയം, വഞ്ചന നിയന്ത്രിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കർശനമായ നടപടികൾ വേണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം . നിർബന്ധിത മതപരിവർത്തനം നേരിടാൻ കേന്ദ്രസർക്കാർ ഗൗരവവും സത്യസന്ധവുമായ ശ്രമങ്ങൾ നടത്തണമെന്ന് ജസ്റ്റിസ് ഷാ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ആദിവാസി മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലുമാണ് ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ കൂടുതലായും നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ അതാത് സംസ്ഥാനങ്ങൾക്ക് നിയമങ്ങളുണ്ടാകാമെങ്കിലും കൈകാര്യം ചെയ്യാൻ കേന്ദ്രവും ഇടപെടണമെന്നും അതിൽ പറയുന്നു. മതപരിവർത്തനം നിയന്ത്രിക്കാൻ നിയമ കമ്മീഷൻ ബിൽ ഉണ്ടാക്കണമെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.