ഋഷഭ് പന്തിന്‍റെ പ്രതിഭ എന്താണെന്ന് നമുക്കറിയാം; സഞ്ജു കാത്തിരിക്കണം: ശിഖർ ധവാൻ

single-img
1 December 2022

സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതെ തുടർച്ചയായി തഴയുന്നത് വലിയ വിമര്‍ശനത്തിന് വഴിവെക്കുമ്പോള്‍ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീം ഇന്ത്യന്‍ ക്യാപ്റ്റനായ ശിഖര്‍ ധവാന്‍.

ധവാന്റെ വാക്കുകൾ ഇങ്ങിനെ: ‘നിങ്ങള്‍ കുറച്ചുകൂടി വിശാലമായി ചിന്തിക്കണം. ആരാണ് മാച്ച് വിന്നറെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങൾ സ്വയം വിശകലനം ചെയ്യുക, നിങ്ങളുടെ തീരുമാനങ്ങൾ അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തീര്‍ച്ചയായും സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്. ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണം.

എന്തെന്നാൽ മറ്റൊരു താരം മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഋഷഭ് പന്തിന്‍റെ പ്രതിഭ എന്താണെന്ന് നമുക്കറിയാം. അയാൾ ഒരു മാച്ച് വിന്നറാണ്. അതുകൊണ്ടുതന്നെ റിഷഭ് പന്ത് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ പിന്തുണ നല്‍കേണ്ടതുണ്ട്’