പറയാതെ വയ്യ; വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കന്‍മാരാണ് നമ്മെ ഭരിക്കുന്നത്: കജോള്‍

single-img
7 July 2023

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കന്‍മാരാണ് നമ്മെ ഭരിക്കുന്നതെന്ന് പ്രശസ്ത ബോളിവുഡ് നടി കജോള്‍. ഇങ്ങിനെ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത് എന്നായിരുന്നു ഓൺലൈൻ മാധ്യമമായ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞത്.

”ഇന്ത്യയെപോലെ ഒരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകാണ്. മാറ്റങ്ങൾ ഉണ്ടാവുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത.”

” അത്തരത്തിൽ ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും” എന്നാണ് കജോള്‍ പറയുന്നത്. അതേസമയം, നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.