ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന താരമായി വിരാട് കോലി

single-img
15 November 2023

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി വിരാട് കൊഹ്ലി. ഇന്ത്യൻ മുൻ ഇതിഹാസ താരം സച്ചിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് കോലിയുടെ ഈ നേട്ടം. ഏകദിനത്തില്‍ 50 സെഞ്ചറിയാണ് താരം നേടിയെടുത്തിരിക്കുന്നത്.

കരിയറിൽ 272 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി ഈ റെക്കോഡ് നേടിയെടുത്തത്. ഇന്ന് നടന്ന മത്സരത്തിൽ മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്സ് എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തിയിരുന്നു.

ഇന്ന് 72ാം അര്‍ധസെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായി കോലി .