14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യും തൃഷയും ഒന്നിക്കുന്നു

1 February 2023

വിജയ് യുടെ ‘ദളപതി 67’ അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതാണ് ‘ദളപതി 67’ന്റെ പ്രത്യേകത. ഈ സിനിമയിലെ അഭിനേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ ഇതാ, വിജയ്‍യുടെ നായികയെയും പുതിയ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍തിരിക്കുകയാണ് നിര്‍മാതാക്കള്‍. മുൻപ് പ്രചരിച്ചിരുന്നതുപോലെ തൃഷയാണ് ചിത്രത്തിലെ നായിക.വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ‘കുരുവി’ എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.
ഇത്തവണ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.