സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങി ; വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി

single-img
12 February 2024

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി. സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈൻ തകർക്കാൻ 150 കോടി കോഴ വാങ്ങി എന്ന ആരോപണം അന്വേഷിക്കണം എന്നാണ് കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹാഫിസ് നൽകിയ പരാതിയിൽ പറയുന്നത് .

പി വി അൻവർ എംഎൽഎ കേരളാ നിയമസഭയിൽ നടത്തിയ പ്രസംഗം കൂടി ചേർത്താണ് പരാതി നൽകിയത്. വിഡി സതീശൻ ബാംഗ്ലൂർ ഹൈദരാബാദ് IT കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.