ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ; നടൻ വിനായകനെതിരെ കേസെടുക്കും

single-img
20 July 2023

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം വിനായകൻ അധിക്ഷേപിക്കുന്ന വീഡിയോയുമായി രം​ഗത്തെത്തിയത്.

സംഭവത്തിൽ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്.