എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; 17 പേർക്ക് പരിക്ക്

single-img
16 December 2022

കോട്ടയം എരുമേലിയ്ക്ക് സമീപം കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 17 തീർത്ഥാടകർക്ക് പരിക്ക്. വാഹനത്തിൽ ഉണ്ടായിരുന്ന പത്ത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം നടന്നത് .

തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരുംതന്നെ ചെന്നൈ താംബരം സ്വദേശികളാണ്.കണ്ണിമലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.