കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചെന്ന് ആര് തന്ന വിവരം; വി ഡി സതീശന്റെ മാനസികനില തെറ്റി: മുഖ്യമന്ത്രി

single-img
29 November 2023

കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവാണോ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ദേഹം ചോദിച്ചു. കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചെന്ന് ആര് തന്ന വിവരമാണെന്നും സർക്കാരിന് ആരെയും കരുതൽ തടങ്കലിൽ വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്റെ മാനസികനില തെറ്റി. അതിന്റെ ഭാഗമായി ഓരോന്ന് വിളിച്ച് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം.എന്നാല്‍, ബസിന്‍റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം.എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചു- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.