എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെയെന്ന് സ്ഥിരീകരിച്ച് വി ഡി സതീശൻ

single-img
14 October 2022

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തില്‍ കോണ്‍​ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്‍റെ ക്ലീഷേ ന്യായീകരണത്തിന് കോൺഗ്രസിലില്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണ്. വിഷയത്തില്‍ കോണ്‍​ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ്. എല്‍ദോസിന് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിൻ്റെ വിശദീകരണം ലഭിക്കും- വി ഡി സതീശൻ പറഞ്ഞു.

അതെ സമയം എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പൊലീസിന് സ്പീക്കാരുടെ അനുമതി ആവശ്യം ഇല്ല എന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഉണ്ട് എന്നും, അതിൽ കൃത്യമായ നിർദ്ദേശം ഉണ്ട് എന്നും സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അം​ഗത്തിനെതിരെ എടുക്കുന്ന നടപടി അറിയിച്ചാൽ മതി. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അക്കാര്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും സ്പീക്കർ പറഞ്ഞു.