ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ഏപ്രില്‍ 11ന് തിയേറ്ററുകളിലേക്ക്

single-img
14 December 2023

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘ജയ് ഗണേഷ്’. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. 2024 ഏപ്രില്‍ 11നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി എത്തുന്നത്.

ആക്ഷൻ സിനിമയായ ആർഡിഎഎക്സിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ഇതിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. ജോമോൾ, അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ജോമോൾ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.