പണം നൽകിയില്ലെങ്കിൽ വധിക്കും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി

single-img
14 January 2023

പണം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലുള്ള ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ വഴി രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി.

ഈ സമയം ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. താൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ഈ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു.