ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ ആയിരം ജന്തർ മന്തറുകൾ ഉയരും: എം.എ. ബേബി
9 October 2026

ഡൽഹിയിലെ ജന്തർ മന്തറിൽ നാളെ നടക്കാനിരിക്കുന്ന പ്രതിഷേധം തടഞ്ഞാൽ തലസ്ഥാനത്ത് ആയിരം ജന്തർ മന്തറുകൾ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമരത്തിന് മുന്നോടിയായി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഡൽഹിയെ ബാരിക്കേഡുകളുടെ നഗരമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടരുതെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.


