യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

single-img
27 April 2023

യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്.

ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ ഐ സ്പേസുമായി സഹകരിച്ച്‌ നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ല.

ലാന്‍ഡിങ് വിജയകരമായില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്. ലാന്‍ഡിങ്ങിന്റെ തൊട്ടുമുമ്ബ് വരെ ലാന്‍ഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. ആശയവിനിമയം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും ഐ സ്പേസ് വിശദമാക്കി. യുഎഇ സമയം രാത്രി 8.40ന് ചന്ദ്രനിലെ അറ്റ്ലസ് ഗര്‍ത്തത്തില്‍ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്.