കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി

single-img
28 February 2023

കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി.

എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


രക്ഷാപ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആദ്യം ഒരാളെ പുറത്തേയ്ക്ക് എത്തിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഒരു വശത്ത് രക്ഷാപ്രവര്‍ത്തനം തുടരുമ്ബോള്‍ മറുവശത്ത് വീണ്ടും കിണര്‍ ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.