കെ. സുധാകരൻ വീട്ടിൽ വന്ന് കണ്ടത് രോഗാവസ്ഥ അറിഞ്ഞതിനാൽ; വെളിപ്പെടുത്തി സി.കെ.പി പത്മനാഭൻ

single-img
14 January 2026

കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി. പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായിരുന്നുവെന്നും, അത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായിരുന്നുവെന്നും സി.കെ.പി. വ്യക്തമാക്കി.

സിപിഐഎമ്മിൽ അസന്തോഷം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ സി.കെ.പി. പത്മനാഭൻ കോൺഗ്രസ് വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ സിപിഐഎമ്മിനോട് തനിക്ക് വിമർശനവും മതിപ്പും ഒരുപോലെ ഉണ്ടെന്നും, അത്തരം നിലപാട് എല്ലാകാലത്തും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.