കൊച്ചിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫി; പീഡിപ്പിച്ചത് ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച്

single-img
13 October 2022

കൊച്ചിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെയും താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പൊലീസിന് മൊഴിനൽകി. ഒരു കൊളെജിനൊട് ചേർന്ന് കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് ഷാഫിയുടെ കുറ്റസമ്മതമൊഴി.ഈ പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഈ പെൺകുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു എന്നാണ് വിവരം . ഭഗവൽ സിങ്ങിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ തിരികെ കൊച്ചിയിൽ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു. പെൺകുട്ടികൾ ഇയാളിൽ നിന്നും ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന.

അതേസമയം, ഈ പെൺകുട്ടികളെയും ഇയാൾ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ഒരു ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.