തുർക്കി ഭൂചലനം; ദുരന്ത ബാധിതർക്ക് സഹായം അഭ്യർത്ഥിച്ച് മെസി

single-img
14 February 2023

തുർക്കിയിലെ ഭൂചലനത്തിൽ ദുരിതം പേറുന്നവർക്കായി സഹായം അഭ്യർഥിച്ച് അർജന്റൈൻ ഇതിഹാസ ഫുട്‌ബോൾ താരം മെസി. സോഷ്യൽ മീഡിയയിൽ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സഹായം അഭ്യർത്ഥിച്ചത്. ഭൂകമ്പം കാരണം തുർക്കിയിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള യുനിസെഫ് പദ്ധതിയിലേക്ക് സഹായം നൽകണം എന്നാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് മെസി ആവശ്യപ്പെടുന്നത്.

അവിടെ കുട്ടികളും കുടുംബങ്ങളും പ്രയാസപ്പെടുകയാണ്. ഒരിക്കൽ നമ്മളേയും ഈ അവസ്ഥ ബാധിക്കും. ദുരന്ത ബാധിതരായ കുട്ടി‌കൾക്ക് സഹായമെത്തിക്കാൻ യുനിസെഫിന്റെ ശ്രമങ്ങൾ നടക്കുന്നു. ഇവിടേക്ക് നിങ്ങളുടെ സഹായങ്ങളും മൂല്യമേറിയതാണ്, മെസി പറയുന്നു. ഇതുവരെ ഏകദേശം 3.5 മില്യൺ യൂറോയാണ് മെസി തുർക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.