ശ്വാസകോശം സ്‌പോഞ്ചല്ലേ, കഴുകില്ല ഞെക്കും; നവ്യയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ

single-img
17 February 2023

ചാനലിലെ അബദ്ധ സംസാരത്തിന്റെ പേരിൽ നവ്യ നായര്‍ക്ക് ട്രോള്‍ പൂരം. ഭാരതത്തിലെ സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ച് വയ്ക്കും എന്ന പരാമര്‍ശത്തിനെ തുടർന്നാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്.

”മനുഷ്യ ശരീരത്തിലെ കരള്‍, വൃക്ക പിന്നെ ആമാശയത്തിന്റെ അകവും പുറവും നല്ല പോലെ തേച്ച് കഴുകും, ശ്വാസകോശം പക്ഷെ സ്‌പോഞ്ച് അല്ലേ അത് കഴുകില്ല ഞെക്കി പിഴിഞ്ഞ് കറ കളയും” എന്നാണ് ഒരു ട്രോള്‍. ഇതോടൊപ്പം തന്നെ ”പണ്ട് കാലത്ത് മുഷിഞ്ഞ തന്റെ ആന്തരികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കുന്ന മഹര്‍ഷി” എന്നിങ്ങനെയും ട്രോളുകള്‍ നിറയുന്നുണ്ട് .

‘ചില വലിയ സന്യാസിമാരൊക്കെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ എടുത്ത് പുറത്തിട്ട് ക്ലീന്‍ ചെയ്യും അത്രേ.. സത്യമായിട്ടും. ഇങ്ങനെ കേട്ടിട്ടുണ്ട് ഞാന്‍. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതല്‍ അറിയത്തില്ല..” എന്നായിരുന്നു നവ്യ പറഞ്ഞത്.