രാജ്യത്തെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി

single-img
22 September 2022

രാജ്യത്തെ രക്ഷിക്കാനായി നാം കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കണം എന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചതായും അതിനായി രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു .

ബിഹാറിൽ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാനത്തിൽ താൻ നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതായും ബ്രിട്ടീഷ്‌കാര്‍ ഉപ്പിന് ടാക്‌സ് ചുമത്തിയപ്പോഴാണ് ഗാന്ധിജി അതിനെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയത് , സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു .

നമ്മുടെ ഭാരതമെന്ന് പ്രധാനമന്ത്രി എപ്പോഴും പറയുന്നുണ്ട്. പക്ഷെ നമ്മുടെ എന്നതിന് അര്‍ത്ഥം ഹിന്ദുക്കളുടെ മാത്രം എന്നല്ല ,ഹിന്ദുവും മുസ്ലീമും എല്ലാവരും ചേരുമ്പോഴാണ് നമ്മള്‍ ആകുന്നത് എന്നും യെച്ചൂരി കൂട്ടിച്ചേർത്തു .