തൃശൂർ പൂരം; മദ്യനിരോധന സമയക്രമത്തില്‍ മാറ്റം; പുതിയ ഉത്തരവുമായി കളക്ടര്‍

single-img
18 April 2024

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ പുതിയ ഉത്തരവിട്ടു. കേരളാ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ട് വരെ 36 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി ചെയ്തത്.

തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്.