പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളജിന് ഇന്ന് അവധി

single-img
12 December 2022

തിരുവനന്തപുരം: പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ഇന്നലെ ക്യാമ്ബസിനുള്ളില്‍ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സുരക്ഷയെ കരുതി കോളേജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ക്യാംപസിനകത്തുള്ള പട്ടികളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ഇന്ന് ജീവനക്കാര്‍ വരുന്നുണ്ട്. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം കോളേജിന് അവധിയാണെങ്കിലും മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാവില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.