തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ക്രൂശിക്കേണ്ട കാര്യമില്ല; തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയും: ബിനോയ് വിശ്വം

single-img
10 July 2024

ഈ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി നേരിട്ട പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

നേരത്തെ 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. പരാജയം സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ പരസ്പരം പോരടിക്കേണ്ട. തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്‌ഐയും എഐഎസ്എഫും തെരുവില്‍ പോരടിക്കേണ്ടെ. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു.