കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം

single-img
18 August 2023

എ ഐ സി സി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം. വീടിന്റെ ജനൽ കമ്പി വളച്ചായിരുന്നു മോഷ്ടാവ് അകത്ത് കയറിയത്. ഓഫീസ് മുറി ഉൾപ്പെടെയുള്ള മുറികളിലെ അലമാരകൾ കുത്തി തുറന്നു ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

അതേസമയം, ഇവിടെ നിന്നും എന്തെങ്കിലും വസ്തുക്കൾ നഷ്ടമായോ എന്ന് വ്യക്തമല്ല. സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരമറിഞ്ഞത്.