സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലാണ് സംഭവങ്ങൾ: വി മുരളീധരൻ

single-img
10 May 2023

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ താലൂക് ആശുപത്രിയിൽ യുവഡോക്ടർ പ്രതിയുടെ കുത്തേറ്റു മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയെ സംബന്ധിച്ചു ആശങ്ക രേഖപ്പെടുത്തിയിരുന്നു എന്നാൽ അത് ശെരി വെക്കുന്ന തരത്തിലാണ് ഈ കൊലപാതകമെന്നും സുരക്ഷാ ഉറപ്പാക്കാൻ കേരളം സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലാണ് സംഭവങ്ങൾ . ഒരു കൊടും ക്രിമിനലിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത് . 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെ പോയി എന്നും അദ്ദേഹം ചോദിച്ചു . നാട് എങ്ങും ക്രിമിനലുകൾ അഴിഞ്ഞാടുംമ്പോൾ ആഭ്യന്തര മന്ത്രി അടുത്ത വിദേശയാത്രക്കുള്ള തയാറെടുപ്പിലാണെന്നും മുരളീധരൻ ആരോപിച്ചു.