പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന്‍ അഞ്ച് കോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി 

single-img
2 September 2022

ദുബായ്: പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന്‍ അഞ്ച് കോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.

മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഹുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നത്.

യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. സുരീന്ദര്‍ പാല്‍ സിങ് ഒബ്‌റോയ് 30,000 പൗണ്ട് കഴിഞ്ഞ ദിവസം സഹായം പ്രഖ്യാപിച്ചിരുന്നു.1001 കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ കിറ്റ് നല്‍കുന്നതിനായാണ് ഒബ്‌റോയ് സഹായം പ്രഖ്യാപിച്ചത്.

പ്രളയബാധിതര്‍ക്ക് സഹായം നല്‍കണമെന്ന പാകിസ്താന്‍ പഞ്ചാബ് ഗവര്‍ണര്‍ ചൗധരി മുഹമ്മദ് സര്‍വാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സഹായം ലഭിച്ചത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി ലക്ഷം റേഷന്‍ പാക്കുകള്‍ വാങ്ങുകയെന്നതാണ് ലക്ഷ്യമെന്നത് സര്‍വാര്‍ അറിയിച്ചു. എന്നാല്‍ ദുരിത മേഖലകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.