മാർപാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യത

single-img
22 June 2024

ഫ്രാൻസിസ് മാർപാപ്പ 2025 ൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത . ജി-7 ഉച്ചകോടിക്ക് ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽമാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമാകൂ.

കൂടുതൽ വൈകാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതിനുള്ള നടപടികളിലേക്ക് കടന്നേക്കും. അതേസമയം ,മാർപാപ്പ ഇന്ത്യയിലെത്തിയാൽ കേരളത്തിൽ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങൾ സൂചിപ്പിച്ചു.

നേരത്തെ 2021-ലും മോദി പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ശരിയായ സമയം പൂർത്തിയാക്കാതിരുന്നതിനാൽ സന്ദർശനം നടന്നില്ല. 1999-ൽ ജോൺപോൾ രണ്ടാമനാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ സന്ദർശനത്തിനെത്തിയ മാർപാപ്പ.