സൈക്കിൾ തിരിച്ചു തരണേ ചേട്ടന്മാരെ; സൈക്കൾ കണ്ടെത്താൻ അപേക്ഷയുമായി വിദ്യാര്‍ത്ഥി

single-img
1 December 2022

ഒരുപാട് സ്നേഹിച്ചു വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് തേവര SH സ്‌കൂളിൽ പഠിക്കുന്ന പവേൽ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെയാണ് എന്നും പവേൽ സമിത് സൈക്കിൾ വെച്ചിട്ടു സ്‌കൂൾ പോകുന്നത്. എന്നാൽ ഒരുദിവസം സ്‌കൂൾ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അത് കാണാനില്ല.

മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേൽ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിൾ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിൾ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു

നോട്ടീസ് ഇങ്ങനെയാണ് ” ഞാൻ പവേൽ സമിത് തേവര sh സ്കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോൾക്കും സൈക്കിൾ.നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

പവേൽ സമിത്
9037060798

Stream Vertical ന്റെ CEO രാജഗോപാൽ കൃഷ്ണൻ ആണ് ഈ നോട്ടീസ് തന്റെ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്

https://www.facebook.com/rajagopalvk/posts/10160273015055631

ഈ അപേക്ഷ കണ്ടു കള്ളൻ തന്റെ സൈക്കിൾ എടുത്തിട്ടത് തിരിച്ചു കൊണ്ടുവന്നു വെക്കും എന്ന പ്രതീക്ഷയിലാണ് SH സ്‌കൂൾ വിദ്യാര്‍ത്ഥി പവേൽ സമിത്.