രാഹുലിനെ പുറത്താക്കുന്നത് വൈകുന്നതില്‍ അതൃപ്തിയുമായി കോൺഗ്രസ് ഹൈക്കമാൻഡ്

single-img
3 December 2025

ബലാത്സംഗക്കേസിലെ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടി വൈകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. പുറത്താക്കൽ നിർബന്ധമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു .

പിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ തുടങ്ങി മുതിർന്ന നേതാക്കളും അതേ നിലപാട് പങ്കുവെച്ചു. എന്നാൽ നടപടിയിൽ താമസം സംഭവിക്കുന്നത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡൻറ് ഷാഫി പറമ്പിലും കാരണമാണ് എന്നാണ് ആരോപണം.

ഇതിനിടെ, യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചതായി ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് . രാഹുൽ ചിക്കമംഗളൂരിന് സമീപമുള്ള ഹൊസൂരിൽ ഉണ്ടായിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

പാലക്കാട് നിന്ന് രാഹുൽ യാത്ര ചെയ്തതിന്റെ സമ്പൂർണ്ണ റൂട്ട് മാപ്പു തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ചുവന്ന കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനം ഉപയോഗിച്ച് തമിഴ്നാട്ടിൽ കടന്നതായും കണ്ടെത്തി.